സങ്കികളുടെ തനിക്കൊണം പിടികിട്ടി : താഹ ബാഫഖി തങ്ങളും രാജിവച്ചു

സങ്കികളുടെ തനിക്കൊണം പിടികിട്ടി : താഹ ബാഫഖി തങ്ങളും രാജിവച്ചു

ബിജെപിയിൽ നേതാക്കളുടെ രാജി തുടരുന്നു. ഇന്നലെ രാജിവച്ച അലി അക്ബറിന് പുറമെ ഇന്ന് മറ്റൊരു സംസ്ഥാനകമ്മിറ്റി അംഗമായ താഹ ബാഫഖി തങ്ങളും രാജിവച്ചു . താഹ വെറുതെയങ്ങ് രാജി വച്ചതല്ല , തന്റെ പേരും കുടുംബപ്പേരും വച്ച് ബി ജെ പി മാർക്കറ്റിംഗ് തന്ത്രം നടത്തുകയായിരുന്നെന്ന് ആരോപിച്ചിട്ടാണ്  രാജിവച്ചത് .

വലിയൊരു പ്രതീക്ഷയോടെയായിരുന്നു താൻ ബി ജെ പിയിൽ ചേർന്നത്, ന്യൂനപക്ഷ സമുദായത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാമെന്നായിരുന്നു താഹയുടെ പ്രതീക്ഷ. ഇവർ മനുഷ്യരെയല്ല സ്‌നേഹിക്കുന്നത്, മതത്തേയാണ്. മതങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കലാണ് ഇവരുടെ ആയുധം.

ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിരുന്നു ബി ജെ പിയിൽ ചേർന്നത്. കേരളത്തിലെ ബിജെപിയിൽ മുസ്ലിങ്ങൾ കുറവാണ് . ഉള്ളതിൽ ഏകദേശം തൊണ്ണൂറ് ശതമാനം മുസ്ലീങ്ങളും ബി ജെ പി വിടുമെന്ന കാര്യത്തിൽ ഉറച്ചുനിൽക്കുകയാണ് .

മുസ്ലിം ലീഗ് സ്ഥാപക നേതാക്കളില്‍ ഒരാളായ അബ്ദുല്‍ റഹ്മാന്‍ ബാഫക്കി തങ്ങളുടെ പേരക്കുട്ടിയാണ് താഹ ബാഫഖി തങ്ങള്‍.ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന സമിതി അംഗമായിരുന്നു താഹ ബാഫഖി തങ്ങൾ . ഇന്നലെ ബിജെപിയിലെ എല്ലാ സ്ഥാനങ്ങളും സംവിധായകൻ അലി അക്ബറും ഒഴിഞ്ഞിരുന്നു .

പുനഃസംഘടനയിലെ അതൃപ്തിയാണു രാജിക്കു കാരണം. ഫെയ്സ്ബുക്കിലൂടെയാണ് അലി അക്ബർ ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞെന്നും പക്ഷങ്ങളില്ലാതെ മുൻപോട്ടു പോവാൻ തീരുമാനിച്ചുവെന്നും അദ്ദേഹം കുറിച്ചു.

അദ്ദേഹത്തിന്റെ രാജിക്കു പിന്നാലെ നിരവധി പ്രതികരണങ്ങൾ വന്നതോടെ താൻ ആരോടും ഇടഞ്ഞിട്ടില്ലെന്നു വ്യക്തമാക്കി മറ്റൊരു കുറിപ്പു കൂടി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു . ഒരു മുസൽമാൻ ഭാരതീയ ജനതാപാർട്ടിയിൽ നിലകൊള്ളുമ്പോൾ അനുഭവിക്കേണ്ടി വരുന്ന തെറിവിളികൾ, സ്വകുടുംബത്തിൽ നിന്നും സമുദായത്തിൽ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങൾക്കു മനസ്സിലായി എന്നു വരില്ല,

പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം, അധികാരവും ആളനക്കവുമുള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാൻ പറയുന്നത്, വർഷങ്ങൾക്കു മുൻപേ സംഘിപ്പട്ടം കിട്ടിയ മുസ്‍ലിങ്ങളെക്കുറിച്ചാണ്, അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തിൽ ഓടി നടന്നു പ്രവർത്തിക്കുന്നതും കണ്ടു, ഒരുപാട് പേരെ എനിക്കറിയാം.

മുൻപ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധർമത്തെ അറിഞ്ഞു പുൽകിയവർ… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവർ… അത്തരത്തിൽ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവനു നൊന്താൽ അതു പറയണം, പ്രതിഫലിപ്പിക്കണം, അതു സമാന്യ യുക്തിയാണ്, പൂട്ടിട്ട് പൂട്ടിവയ്ക്കാൻ യന്ത്രമല്ലന്നുമാണ് അലി അക്ബർ പറഞ്ഞത് .

ഇതൊക്കെ ബിജെപിയിൽ ചേരുന്നതിന് മുൻപ് ആലോചിക്കണമായിരുന്നു . തലക്ക് വെളിവുള്ളവരാരെങ്കിലും അതിൽ പോയി ചേരുമോ തലവെച്ചു കൊടുക്കുമോ ? തലയിൽ ചാണകം മാത്രമുള്ളവരാ ഇതിലൊക്കെ പോയി ചേരുന്നത് .

താഹ പറഞ്ഞതുപോലെ നിങ്ങളെയൊക്കെ നിങ്ങളുടെ പേര് വച്ച് മാർക്കറ്റ് ചെയ്യുകയായിരുന്നു ഈ സങ്കികൾ . നിങ്ങളെക്കാണിച്ചു നിങ്ങളുടെ പേര് പറഞ്ഞു മത ന്യുന പക്ഷങ്ങളിലേക്ക് പ്രത്യേകിച്ച് മുസ്ലിം സമുദായങ്ങളിൽ കടന്നുകയറാനായിരുന്നു ശ്രമം . അത് പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ല .

ഈ സങ്കികളുടെ തനിക്കൊണം ഇപ്പോഴെങ്കിലും മനസ്സിലാക്കി ഇറങ്ങിപ്പോന്നല്ലോ അത് നന്നായി .

Video Link

https://youtu.be/CdF2l4CTgqY

Leave A Reply
error: Content is protected !!