നോർവേയിൽ അമ്പെയ്ത് അഞ്ചുപേരെ കൊന്നു; അക്രമി അറസ്റ്റിൽ

നോർവേയിൽ അമ്പെയ്ത് അഞ്ചുപേരെ കൊന്നു; അക്രമി അറസ്റ്റിൽ

ഓസ്ലോ:നോ​ർ​വേ​യി​ൽ അ​മ്പും വി​ല്ലും ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാണ്.

കോങ്‌സ്ബര്‍ഗ് പട്ടണത്തിലെ തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു ആക്രമണം. മാര്‍ക്കറ്റില്‍ ഏറ്റവും തിരക്കുണ്ടാകുന്ന വൈകീട്ട് ആറുമണിക്കായിരുന്നു ആക്രമണം. അക്രമിയുടെ ഉദ്ദേശ്യം വ്യക്തമല്ലെന്നും ‘ഭീകരാക്രമണ’മാണോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. അവധിയിലായിരുന്ന പോലിസ് ഉദ്യോഗസ്ഥനും ആക്രമണത്തില്‍ പരിക്കേറ്റു. മൂര്‍ച്ചയേറിയ അമ്പുകള്‍ ആളുകളുടെ നെഞ്ചിലേക്ക് തൊടുക്കുകയായിരുന്നു.ഞെട്ടിക്കുന്ന സംഭവമാണെന്നും സമഗ്ര അന്വേഷണം ആരംഭിച്ചുവെന്നും നോര്‍വേ പ്രധാനമന്ത്രി എര്‍ണാ സോള്‍ബെര്‍ഗ് പറഞ്ഞു.

Leave A Reply
error: Content is protected !!