സൗദി ആരോഗ്യ മേഖലയിലെ കൂടുതൽ ജോലികൾ സ്വദേശിവൽക്കരിക്കാൻ തീരുമാനം

സൗദി ആരോഗ്യ മേഖലയിലെ കൂടുതൽ ജോലികൾ സ്വദേശിവൽക്കരിക്കാൻ തീരുമാനം

ജിദ്ദ; സൗദി ആരോഗ്യ മേഖലയിലെ കൂടുതൽ ജോലികൾ സ്വദേശിവൽക്കരിക്കാൻ തീരുമാനം.ഡെൻറ​ൽ, ഫാ​ർ​മ​സി, ലാ​ബു​ക​ൾ, റേ​ഡി​യോ​ള​ജി, പോ​ഷ​കാ​ഹാ​ര മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യി​ലും സൗ​ദി​ക​ളെ നി​യ​മി​ക്ക​ണം.

2022 ഏ​പ്രി​ൽ 11ന്​ ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കും. സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കാ​നും തൊ​ഴി​ൽ വി​പ​ണി​യി​ൽ അ​വ​രു​ടെ പ​ങ്കാ​ളി​ത്തം ഉ​യ​ർ​ത്താ​നു​മാ​ണ്​ മ​ന്ത്രാ​ല​യം സ്വ​ദേ​ശി​വ​ത്​​ക​ര​ണം പ്ര​ഖ്യാ​പി​ച്ച​ത്​. ദ​ന്ത ഡോ​ക്​​ട​ർ, ഫാ​ർ​മ​സി​സ്​​റ്റ്​ ജോ​ലി​ക​ളി​ലേ​ർ​പ്പെ​ടു​ന്ന സ്വ​ദേ​ശി​ക​ൾ​ക്ക്​ മി​നി​മം ശ​മ്പ​ളം 7000 റി​യാ​ലാ​യി​രി​ക്ക​ണം.

മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി​ക​ൾ, റേ​ഡി​യോ​ള​ജി, ഫി​സി​യോ​തെ​റ​പ്പി, ചി​കി​ത്സാ പോ​ഷ​കാ​ഹാ​രം എ​ന്നീ മേ​ഖ​ല​ക​ളി​ലെ ജോ​ലി​ക​ളി​ലും 60 ശ​ത​മാ​നം സ്വ​ദേ​ശി​ക​ൾ​ക്കാ​യി നി​ജ​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ സ്പെ​ഷ​ലി​സ്​​റ്റു​ക​ളാ​യി നി​യ​മി​ത​രാ​കു​ന്ന സൗ​ദി​ക​ൾ​ക്ക് 7,000 റി​യാ​ലാ​ണ് മി​നി​മം ശ​മ്പ​ളം.

ലാ​ബ് ടെ​ക്നീ​ഷ്യ​ന്മാ​ർ​ക്ക് മി​നി​മം 5,000 റി​യാ​ലും ശ​മ്പ​ളം ന​ൽ​ക​ണം. 5,600 ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും വ​സ്തു​ക്ക​ളു​ടെ​യും വി​ൽ​പ​ന മേ​ഖ​ല​യും സ്വ​ദേ​ശി​വ​ത്​​ക​ര​ണ തീ​രു​മാ​ന​ത്തി​ലു​ൾ​പ്പെ​ടും. ആ​ദ്യ ഘ​ട്ട​ത്തി​ൽ 40 ശ​ത​മാ​നം സൗ​ദി​ക​ളെ നി​യ​മി​ക്ക​ണം.

Leave A Reply
error: Content is protected !!