സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള കേരളത്തിൻറെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള കേരളത്തിൻറെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി ക്യാമ്പിനായുള്ള സാധ്യത ടീമിനെ പ്രഖ്യാപിച്ചു. സ്ക്വാഡിൽ 35 പേരാണ് ഉള്ളത്. ക്യാമ്പ് ദേവഗിരി കോളേജ് ഗ്രൗണ്ടിലാണ് നടക്കുക. ഈ മാസം 19ന് ക്യാമ്പ് ആരംഭിക്കും. ഈ ക്യാമ്പ് ഒരു മാസത്തോള൦ ഉണ്ടാകും അതിന് ശേഷം ആകും ടീമിനെ പ്രഖ്യാപിക്കുക. സന്തോഷ് ട്രോഫിക്ക് ആതിഥ്യം വഹിക്കുന്നത് ഇത്തവണ കേരളമാണ്. കേരള ടീമിൻറെ പരിശീലകൻ ബിനോ ജോർജ് ആണ്.

2021/22 സീസണിലെ സന്തോഷ് ട്രോഫി നാഷണൽ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് സ്റ്റേജിംഗിനുള്ള ആതിഥേയ അവകാശം കേരളത്തിന് നൽകിയിട്ടുണ്ട്. ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള വേദിയായി മഞ്ചേരി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ടീം;

ഗോൾ കീപ്പർ;
മുഹമ്മദ്‌ ഫായിസ്, മുഹമ്മദ്‌ ഇക്ബാൽ, മുഹമ്മദ്‌ അസ്ഹർ, ശബരിദാസ്

ഡിഫൻസ്;
അഖിൽ ചന്ദ്രൻ, ജിനേഷ് ഡോമിനിക്, അമൽ ജേക്കബ്, ഷിബിൻ സാദ്,അജയ് അലക്സ്‌, സ്വബീഹ്, ജിയാദ് ഹസൻ, ഡിബിൻ, ഷഹീഫ്, ജീവൻ, ഷാബിൻ, റനൂഫ്

മിഡ്ഫീൽഡർ;
ജിന്റോ, സ്വലാഹുദീൻ അദ്നാൻ, നൗഫൽ, സൈവിൻ എറിക്സൺ‌, ആകാശ് രവി, മെൽവിൻ തോമസ്, അസ്‌ലം അലി, നിജോ ഗിൽബർട്ട്, കുഞ്ഞു മുഹമ്മദ്‌, അസ്‌ലം

ഫോർവേഡ്;
ജുനൈദ്, സഫ്നാദ്, മുഹമ്മദ്‌ ശിഹാബ്, ആൽഫിൻ വാൾട്ടർ, ഉമ്മർ ഖാസിം, റാഷിദ്‌, അഭിജിത്, റഹീം, മുഹമ്മദ്‌ ഷാഫി

Leave A Reply
error: Content is protected !!