ദസറാ ആഘോഷം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്കില്‍

ദസറാ ആഘോഷം; രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്കില്‍

ഡൽഹി : ദസറാ ആഘോഷങ്ങൾക്കായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ലഡാക്കിൽ എത്തും. അതിർത്തിയിലുള്ള സൈനികർക്കൊപ്പം ദസറാ ആഘോഷിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം കേന്ദ്ര ഭരണ പ്രദേശത്ത് എത്തുന്നത്. ദ്വിദിന യാത്രയുടെ ആദ്യ ദിവസമായ ഇന്ന് അദ്ദേഹം ലേയിലെ സിന്ധു ഗാട്ടിൽ നടക്കുന്ന സിന്ധു ദർശൻ പൂജയിൽ പങ്കെടുക്കും.

ലേയിൽ നടക്കുന്ന പൂജയ്‌ക്ക് ശേഷം ഇന്ന് വൈകീട്ടോടെ അദ്ദേഹം ജമ്മു കശ്മീരിലേക്ക് തിരിക്കും. തുടർന്ന് രാഷ്‌ട്രപതി ഉദംപൂരിലെ ഇന്ത്യൻ സൈന്യത്തിന്റെ നോർത്തേൺ കമാന്റ് ഹെഡ് ക്വാട്ടേഴ്‌സിലെത്തി സൈനികരുമായി സംവദിക്കും.അടുത്ത ദിവസം ലഡാക്കിലെ ദ്രാസിലെത്തുന്ന രാഷ്‌ട്രപതി കാർഗിൽ യുദ്ധസ്മാരകത്തിലെത്തും. 1999 ലെ കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച ധീര യോദ്ധാക്കാൾക്ക് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കും.

Leave A Reply
error: Content is protected !!