എല്ലാം ഛേത്രി മയം : സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

എല്ലാം ഛേത്രി മയം : സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ

മാലെ മാലദ്വീപ് നാഷണൽ സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ മാലിദ്വീപിനെ ഇന്ത്യ പരാജയപ്പെടുത്തി. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. സുനിൽ ഛേത്രി ഇന്ത്യക്ക് വേണ്ടി രണ്ട് ഗോളുകൾ നേടിയപ്പോൾ ഒരു ഗോൾ മൻവീറിന്റെ വകയായിരുന്നു.

മുപ്പത്തിമൂന്നാം മിനിറ്റിൽ ഇന്ത്യക്ക് വേണ്ടി മൻവീർ ആദ്യ ഗോൾ നേടി ലീഡ് സ്വന്തമാക്കിയെങ്കിലും ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് മാലിദ്വീപി സമനില ഗോൾ നേടി. അലിയാണ് ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ 62,71 എന്നീ മിനിറ്റുകളിൽ ഛേത്രി രണ്ട് ഗോളുകൾ നേടി ഇന്ത്യയുടെ ലീഡ് വർധിപ്പിച്ചു. ആദ്യ രണ്ട് മത്സരങ്ങളിൽ മോശം ഫോമിലായിരുന്നു ഇന്ത്യ ഇപ്പോൾ മികച്ച ഫോമിൽ ആണ്. ടൂർണമെന്റിൽ ഇന്ത്യ നേടിയ അഞ്ചു ഗോളിൽ നാലും ഛേത്രിയുടെ വകയാണ്. ഇന്ത്യ നേപ്പാളിനെ ഒക്ടോബർ 16ന് നടക്കുന്ന ഫൈനലിൽ നേരിടും.

Leave A Reply
error: Content is protected !!