വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയ്ക്ക് മുമ്പ് പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയ്ക്ക് മുമ്പ് പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയ്ക്ക് മുമ്പ് പുസ്തകമാക്കാനൊരുങ്ങുകായാണ് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. പുസ്‌തകത്തിൽ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളും പുസ്തകത്തിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിന്റെ പേര് . ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’എന്നാണ്.

വാരിയംകുന്നനെയും അദ്ദേഹത്തിന്റെ പോരാട്ടത്തെയും ബ്രിട്ടൺ, ഓസ്റ്റ്രേലിയ, ഫ്രാൻസ്, യു എസ് എ, കാനഡ, സിംഗപ്പൂർ മുതലായ അനേകം രാജ്യങ്ങളുടെ ന്യൂസ് ആർക്കൈവുകളിൽ വാർത്തയായിരുന്നു. രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഞങ്ങൾക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങൾ പലയിടത്തുനിന്നുമായി ഞങ്ങൾക്ക് ലഭിച്ചു. 1921ൽ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂർവഫോട്ടോകൾ അവയിലുൾപ്പെടുമെന്നും റമീസ് മുഹമ്മദ് പറഞ്ഞു. വാരിയംകുന്നൻ അമേരിക്കയിലേക്ക് അയച്ച സന്ദേശം. ശക്തവും സുന്ദരവുമായ ഭാഷയിൽ എഴുതിയ ആ സന്ദേശം അന്നത്തെ അമേരിക്കൻ പത്രങ്ങളിൽ വാർത്തയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു

Leave A Reply
error: Content is protected !!