“പ്രണാമം”; വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

“പ്രണാമം”; വീ​ര​മൃ​ത്യു വ​രി​ച്ച മ​ല​യാ​ളി സൈ​നി​ക​ന്‍ വൈശാഖിന്റെ സംസ്‌കാരം ഇന്ന്

തി​രു​വ​ന​ന്ത​പു​രം: കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മ​ല​യാ​ളി സൈ​നി​ക​ന്‍ എ​ച്ച്. വൈ​ശാ​ഖി​ന്‍റെ സം​സ്കാ​രം ഇ​ന്ന്.

ജ​ന്മ​നാ​ടാ​യ കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര ഓ​ട​നാ​വ​ട്ട​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന മൃ​ത​ദേ​ഹം കു​ട​വ​ട്ടൂ​ർ എ​ൽ​പി സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ർ​ന്ന് ഉ​ച്ച​യോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.

ഇന്നലെ രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചി​രു​ന്നു. ഇന്ന് കുടവട്ടൂർ എൽ പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദർശനത്തിനു വയ്ക്കും. ശേഷം സമ്പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​യി മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി പാ​ങ്ങോ​ട് സൈ​നി​ക ക്യാ​മ്പി​ൽ എ​ത്തി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഭീ​ക​ര​രു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് കൊ​ല്ലം വെ​ളി​യം കു​ട​വ​ട്ടൂ​ര്‍ ആ​ശാ​ന്‍​മു​ക്ക് ശി​ല്‍​പാ​ല​യ​ത്തി​ല്‍ വൈ​ശാ​ഖ്(24) ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍ വീ​ര​മൃ​ത്യു വ​രി​ച്ച​ത്.

രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്നലെ രാവിലെയാണ് മേഖലയിൽ സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചത്. ചാമ്രർ വനമേഖലയിൽ വച്ച് ഭീകരവാദികൾ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!