ലോക കാഴ്ച്ചാ ദിനാചരണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

ലോക കാഴ്ച്ചാ ദിനാചരണം; സംസ്ഥാന തല ഉദ്ഘാടനം ഇന്ന്

തൃശൂർ: ലോക കാഴ്ച്ചാ ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 14) ഉച്ചയ്ക്ക് രണ്ട് മണിക്ക് റവന്യൂമന്ത്രി കെ രാജൻ ഓൺലൈനായി നിർവഹിക്കും. ഭാരതീയ ചികിത്സാ വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷന്റെയും നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
പി ബാലചന്ദ്രൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ പി ഡേവിസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തും. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് ഡയറക്ടർ ഡോ.സജിത് ബാബു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ എസ് പ്രിയ എന്നിവർ മുഖ്യാതിഥികളായിരിക്കും. ആയുർവേദ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകർ പങ്കെടുക്കും
സ്നേഹിക്കാം നിങ്ങളുടെ കണ്ണുകളെ എന്ന വിഷയത്തിൽ വിവിധ മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. യുപി സ്കൂൾ വിദ്യാർത്ഥികൾക്ക് വാട്ടർ കളർ ചിത്രരചനാ മത്സരം, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിഭാഗങ്ങൾക്കായി പോസ്റ്റർ രചനാ മത്സരം എന്നിവ നടത്തുന്നുണ്ട്. കൂടാതെ പൊതുജനങ്ങൾക്കായി ഷോർട്ട് വീഡിയോ നിർമ്മാണ മത്സരവും ഒരുക്കിയിട്ടുണ്ട്. സൃഷ്ടികൾ ഒക്ടോബർ 20 ന് വൈകീട്ട് 5 മണിക്ക് മുൻപായി rvdanethra@gmail.com എന്ന ഇ-മെയിലിലേയ്ക്ക് അയക്കുക. ഫോൺ: 8113028721 / 9446049813.
Leave A Reply
error: Content is protected !!