ബ്രൈഡൽ ലുക്കിൽ പൈങ്കിളി: പുതിയ ചിത്രങ്ങൾ കാണാം

ബ്രൈഡൽ ലുക്കിൽ പൈങ്കിളി: പുതിയ ചിത്രങ്ങൾ കാണാം

ഉപ്പും മുളകും പോലെ മലയാളി പ്രേക്ഷകരുടെ ഇടയിലേക്ക് പെട്ടെന്ന് സ്വീകാര്യത ലഭിച്ച പരമ്പരയാണ് ചക്കപ്പഴം. സീരിയലിലെ എല്ലാവരും മികച്ച അഭിനയം ആണ് നടത്തുന്നത്. വലിയ രീതിയിൽ സീരിയൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഒരു കുടുംബ കഥ ഹാസ്യ ഭാഷയിൽ പറയുന്ന ഈ സീരിയലിലെ ചില താരങ്ങൾ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിക്കുകയും ചെയ്തു.

അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത്, ടിക് ടോക് താരമായ മുഹമ്മദ് റാഫി, ശ്രുതി രജനീകാന്ത് എന്നിവരാണ് ഇതിൽ ചിലർ. ശ്രുതി സിനിമാ-സീരിയൽ രംഗത്ത് നേരത്തെ ഉണ്ടായിരുന്നെങ്കിലും ചക്കപ്പഴത്തിലൂടെയാണ് ശ്രുതി ശ്രദ്ധ നേടിയത്. പൈങ്കിളി എന്ന കഥാപാത്രത്തിന് വലിയ ആരാധകരാണ് ഇപ്പോൾ ഉള്ളത്. ഇപ്പോൾ താരം പങ്കുവച്ച ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ശ്രദ്ധ നേടുന്നത്.

‘ പ്രണയം വിതറൂ…’ എന്ന കുറിപ്പോടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിരിക്കുന്നത്. സ്വയംവര സിൽക്സിന് വേണ്ടി അനീഷ് ഉപാസനയുടെ സംവിധാനത്തിൽ നടത്തിയ ഷൂട്ടാണ് ഇത്. വ്യത്യസ്‍തമായ വിവാഹ വേഷത്തിലാണ് ശ്രുതി എത്തുന്നത്.

Leave A Reply
error: Content is protected !!