ഹൈക്കോടതി ജ‌ഡ്‌ജിമാരായി 14 പേരെ കൂടി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്

ഹൈക്കോടതി ജ‌ഡ്‌ജിമാരായി 14 പേരെ കൂടി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവ്

ഡൽഹി;പതിനാല് പേരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ച് കേന്ദ്ര സർക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കേരള ഹൈക്കോടതിയിലേക്ക് നാല് പേരെയാണ് അഡീഷണല്‍ ജഡ്ജിമാരായി നിയമിച്ചത്.

സി ജയചന്ദ്രൻ, സോഫി തോമസ്, അജിത്ത് കുമാർ, സുധ ചന്ദ്രശേഖരൻ എന്നിവർ കേരളാ ഹൈക്കോടതിയിൽ രണ്ട് വര്‍ഷത്തേക്ക് അഡീഷണല്‍ ജഡ്ജിമാരാകും. ഈ വര്‍ഷം സെപ്റ്റംബർ ഒന്നിനാണ് നാല് പേരെയും കൊളീജിയം ശുപാർശ ചെയ്തത്. ഏഴ് പേരെ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേരെ ഒഡീഷ ഹൈക്കോടതിയിലും ജഡ്ജിമാരായി നിയമിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!