ഔദ്യോഗിക സന്ദര്‍ശനത്തിനായി ജോര്‍ദ്ദാന്‍ ഭരണാധികാരി ഖത്തറിലെത്തി

ഔദ്യോഗിക സന്ദര്‍ശനത്തിനായി ജോര്‍ദ്ദാന്‍ ഭരണാധികാരി ഖത്തറിലെത്തി

ദോഹ;ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ ഭരണാധികാരി അബ്ദുള്ള ബിന്‍ ഹുസൈന്‍ രാജാവ് അമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി. ലോകകപ്പ് സ്റ്റേഡിയം അടക്കം ഖത്തറിലെ പ്രധാന മേഖലകള്‍ രാജാവ് സന്ദര്‍ശിച്ചു.

ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ ജോര്‍ദ്ദാന്‍ രാജാവിന് ഖത്തര‍് അമീറിന്‍റെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണമാണ് ദോഹയില്‍ നല‍്കിയത്. തുടര്‍ന്ന് അമീരി ദിവാനില്‍ വെച്ച് ഇരുവരും ചര്‍ച്ച നടത്തി. ഉഭയകക്ഷി നയതന്ത്ര സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ചകള്‍ കൂടിക്കാഴ്ച്ചയിലുണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply
error: Content is protected !!