യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ പ്രത്യാക്രമണം

യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ പ്രത്യാക്രമണം

യെമൻ; യമനിലെ ഹൂതി കേന്ദ്രങ്ങളിൽ സൗദി സഖ്യസേനയുടെ പ്രത്യാക്രമണം.മൂന്ന് ദിവസത്തിനിടെ നാന്നൂറിലേറെ ഹൂതി സായുധരെ വധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. സൗദിക്ക് നേരെ രണ്ടു മാസത്തിനിടെ ഇരുപതിലേറെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് തിരിച്ചടി.

സൗദി വിമാനത്താവളങ്ങൾക്കും ജനവാസ മേഖലയിലേക്കും തുടരെയുണ്ടായ ആക്രമണത്തിനാണ് തിരിച്ചടി. ഹൂതി നിയന്ത്രിത പ്രദേശങ്ങളിൽ 19 മിഷനുകളിലായി വൻനാശമുണ്ടായിട്ടുണ്ട്. യമനിലെ മാരിബിൽ മാത്രം നൂറിലേറെ ഹൂതി വിമതർ കൊല്ലപ്പെട്ടു. ഈ മേഖല ഹൂതികളിൽ നിന്നും പിടിച്ചെടുക്കാൻ യമൻ സൈന്യവും രംഗത്തുണ്ട്.

Leave A Reply
error: Content is protected !!