പുതിയ വർക്കൗട്ട് വിഡിയോയുമായി റിമിടോമി

പുതിയ വർക്കൗട്ട് വിഡിയോയുമായി റിമിടോമി

 

ഗായികയും അഭിനേത്രിയും അവതാരകയുമായ റിമി ടോമി സോഷ്യൽ മീഡിയയിൽ സജീവമാണ്. വവർക്കൗട്ടിലൂടെ പുതിയ മേക്കോവർ നടത്തിയ താരം സോഷ്യൽമീഡിയയിൽ തരംഗം സൃഷ്ടിച്ചിരുന്നു. സോഷ്യൽമീഡിയയിൽ തൻറെ വർക്കൗട്ട് ചിത്രങ്ങളുംക് വിഡിയോയും പങ്കുവയ്ക്കുന്ന തരാം ഇപ്പോൾ പങ്കുവച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

‘ വ്യായാമം ശരീരത്തെ മാത്രമല്ല, മറിച്ച് അത് നിങ്ങളുടെ മനസിനെയും മനോഭാവത്തെയും മാനസികാവസ്ഥയെയും മാറ്റുന്നു’- എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ജിമ്മിൽ ട്രെയിനറുടെ നിർദേശ പ്രകാരമാണ് താരം വർക്കൗട്ട് ചെയ്യുന്നത്.

അടുത്തിടെ താരം കൈ മടക്കിപ്പിടിച്ചു മസിൽ കാണിക്കുന്നതിന്റെ രസകരമായ ചിത്രം വൈറലായിരുന്നു.
ലോക്ഡൗണിന്റെ ആദ്യ കാലത്ത് ജിമ്മിൽ പോകാൻ സാധിക്കാതെ വന്നതോടെ റിമി ഫ്ലാസ്ക് കയ്യിൽ പിടിച്ച് ഡംബെൽ ആക്കി വർക്കൗട്ട് ചെയ്യുന്ന വിഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. യോഗ ചിത്രങ്ങളും താരം പങ്കുവയ്ക്കാറുണ്ട്.

Leave A Reply
error: Content is protected !!