മോൺസൺ മാവുങ്കൽ തട്ടിയെടുത്ത പത്ത് കോടി എവിടെ ?

മോൺസൺ മാവുങ്കൽ തട്ടിയെടുത്ത പത്ത് കോടി എവിടെ ?

പുരാവസ്‌തു തട്ടിപ്പ്‌ കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേ പരാതിയുമായി ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പും. ചാരമംഗലം പള്ളി തിരുനാള്‍ നടത്തിയ ഇവന്റ്‌ മാനേജ്‌മെന്റ്‌ ഗ്രൂപ്പാണ്‌ 40 ലക്ഷം രൂപ നല്‍കാനുണ്ടെന്നു കാണിച്ചു പോലീസില്‍ പരാതി നല്‍കിയത്‌.

രണ്ടു കോടി രൂപയോളം മുടക്കിയാണു പള്ളിപ്പെരുന്നാള്‍ നടത്തിയത്‌. പള്ളി 3 ജി ഇഫക്‌ടില്‍ അലങ്കരിച്ചതിനു മാത്രം മുംബൈ ആസ്‌ഥാനമായ കമ്പനിക്കു നല്‍കേണ്ടത്‌ 35 ലക്ഷം രൂപയാണ്‌. ഇതും മുഴുവന്‍ കൊടുത്തിട്ടില്ല.

ബംഗളുരു നാഷണല്‍ മാര്‍ക്കറ്റിലെ പാലക്കാട്‌ സ്വദേശി ഡോ. റാം എന്നയാള്‍ക്കു 35 ലക്ഷം രൂപ നല്‍കാനുണ്ട്‌. മോന്‍സനു തൃപ്പൂണിത്തുറയില്‍ സ്വന്തമായി കൊട്ടാരമുണ്ടെന്നും വില്‍പന നടന്നാല്‍ കോടിക്കണക്കിനു രൂപ കമ്മിഷന്‍ നല്‍കുമെന്നുമുള്ള വാഗ്‌ദാനം വിശ്വസിച്ചാണു ഡോ. റാം മോന്‍സനുമായി ഇടപാടുകള്‍ തുടങ്ങിയത്‌.

കേരളത്തിനു പുറത്തും മലയാളികള്‍ ഉൾപ്പെടെ ഒട്ടേറെപ്പേര്‍ മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പിന്‌ ഇരയായിട്ടുണ്ട്‌. ബംഗളൂരു, മുംബൈ, അഹമ്മദാബാദ്‌ എന്നിവിടങ്ങളില്‍ പലരും തട്ടിപ്പിന്‌ ഇരയായിട്ടുണ്ട് . ബംഗളുരുവില്‍ മലയാളികള്‍ ഉൾപ്പെടെ ഒട്ടേറെ പേരില്‍നിന്നായി 50 കോടിയോളം രൂപ തട്ടിയെന്നാണു ലഭിക്കുന്ന വിവരം.

കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവച്ച 2 കോടി 62 ലക്ഷം രൂപ കിട്ടാനുണ്ടെന്നു വിശ്വസിപ്പിച്ചും തട്ടിപ്പു നടത്തി. രാജീവ്‌ എന്നയാളില്‍ നിന്ന്‌ ആറു കോടി രൂപയും ബംഗളുരുവിലെ ഉദ്യോഗസ്‌ഥനില്‍നിന്ന്‌ 50 ലക്ഷം രൂപയും തട്ടിയെടുത്തെന്നും പരാതിയുണ്ട്‌.

നിലവില്‍ പോലീസിനെ സമീപിച്ച പരാതിക്കാരില്‍ ഒരാളായ അനൂപ്‌ അഹമ്മദ്‌ അടക്കം കോഴിക്കോട്‌ സ്വദേശികള്‍ മോന്‍സനു നല്‍കിയതു പത്തു കോടിയോളം രൂപയാണ്‌. എന്നാല്‍, ഈ പണം എവിടെപോയെന്നും എന്തിനു ചെലവഴിച്ചുവെന്നതും കണ്ടെത്താനായിട്ടില്ല.

https://www.youtube.com/watch?v=BYg8cDvCNQA

 

 

Leave A Reply
error: Content is protected !!