കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കം

കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കം

കുവൈത്ത്; കുവൈത്തിൽ സ്വകാര്യ കമ്പനികളുടെ ഉടമാവകാശം വിദേശികൾക്കും നൽകാൻ നീക്കം.നിക്ഷേപം ആകർഷിക്കുക , സമ്പദ്ഘടന മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് ഇത്തരമൊരു നീക്കം. അൽ അറബിയ പത്രത്തിന് നൽകിയ അഭിമുഖത്തിൽ കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്‍റ് പ്രമോഷൻ അതോറിറ്റി ഉപമേധാവി അബ്ദുല്ല അസ്സബാഹ് ആണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്.

നിലവിൽ രാജ്യത്തെ പാർട്ടണർഷിപ്പ് നിയമപ്രകാരം കമ്പനികളിൽ കുറഞ്ഞത് 51 ശതമാനം പങ്കാളിത്തം കുവൈത്ത് പൗരന്മാർക്കാണ്. വിദേശ പങ്കാളിത്തം 49 ശതമാനത്തിൽ പരിമിതമാണ്. എന്നാൽ വിദേശികൾക്ക് പൂർണമായ ഉടമസ്ഥാവകാശം നൽകുന്നതിലൂടെ കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പദ്ഘന ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ കണക്കു കൂട്ടൽ.

Leave A Reply
error: Content is protected !!