കാടൻ വേൾഡ് ടെലിവിഷൻ പ്രീമിയർ ഇന്ന്

കാടൻ വേൾഡ് ടെലിവിഷൻ പ്രീമിയർ ഇന്ന്

പ്രഭു സോളമന്‍ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രമാണ് കാടന്‍ . കാടൻ വേൾഡ് ടെലിവിഷൻ പ്രീമിയർ ആയി ഇന്ന് രാവിലെ 11:30 ന് സീ തമിഴിൽ സംപ്രേഷണം ചെയ്യും. റാണ ദഗ്ഗുബതി, സോയ ഹുസൈന്‍, ശ്രിയ പില്‍ഗാവ്കര്‍, വിഷ്ണു വിശാല്‍, പുല്‍ക്കിത് സാമ്രാട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു കോര്‍പ്പറേറ്റ് ഭീമന്‍ കാടിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ആനകളുടെ പരിസ്ഥിതി വ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നു, ഇതിനെതിരെ നായകൻ പോരാടുന്ന കഥയാണ് ചിത്രം പറയുന്നത്.

അന്തരിച്ച ഇതിഹാസ നടന്‍ രാജേഷ് ഖന്നയുടെ സ്മരണാഞ്ജലിയാണ് ഈ സിനിമ. ശാന്തനു മൊയ്‌ത്രയാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇറോസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിർമിച്ചത്.

Leave A Reply
error: Content is protected !!