ഐപിഎൽ 2021: ബാറ്റിങ്ങിലെ [പിഴവ് തിരിച്ചടിയായെന്ന് റിഷഭ് പന്ത്

ഐപിഎൽ 2021: ബാറ്റിങ്ങിലെ [പിഴവ് തിരിച്ചടിയായെന്ന് റിഷഭ് പന്ത് 

ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ക്വാളിഫയർ 2 മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് തോറ്റതിന് ശേഷം തന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്ന് പന്ത് പറഞ്ഞു. 136 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്ത മികച്ച പ്രകടനം നടത്തിയെങ്കിലും അവസാനം ഓവറുകളിൽ വിക്കറ്റ് നഷ്ട്ടപ്പെട്ട കൊൽക്കത്തയെ അവസാന പന്തിൽ രാഹുൽ ത്രിപാഠി ഒരു സിക്‌സിലൂടെ വിജയം സ്വന്തമാക്കി.

“എനിക്ക് ഇപ്പോൾ പറയാൻ വാക്കുകളില്ല, ഒന്നും പറയാനാവില്ല. ഞങ്ങൾ വിശ്വസിച്ചുകൊണ്ടിരുന്നു, കഴിയുന്നിടത്തോളം കളിയിൽ തുടരാൻ ശ്രമിച്ചു. ബൗളർമാർ അത് ഏതാണ്ട് പൂർത്തിയാക്കാനും ശ്രമിച്ചു, പക്ഷേ അത് നിർഭാഗ്യകരമാണ്., ”മത്സരശേഷം വികാരഭരിതനായ പന്ത് പറഞ്ഞു. 24-കാരനായ പന്ത് അടുത്ത സീസണിൽ ഡെൽഹി കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് അറിയിച്ചു.ഈ മത്സരത്തിൽ അവർക്ക് ബാറ്റിങ്ങിൽ പിഴവ് സംഭവിച്ചുവെന്നും പന്ത് പറഞ്ഞു.

Leave A Reply
error: Content is protected !!