രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു

രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു

ഡൽഹി;രാജ്യത്ത് വൈദ്യുതി വില കുതിച്ചുയരുന്നു. പ്രതിസന്ധി രൂക്ഷമാക്കി രാജ്യത്തെ 18 താപവൈദ്യുത നിലയങ്ങളിലും കൽക്കരി തീർന്നെന്നാണ് കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ റിപ്പോർട്ട്.

വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഇരുട്ടടിനൽകി പവർ എക്‌സ്‌ചേഞ്ച് വൈദ്യുതി വില മൂന്നിരട്ടിയാക്കിയാണ് വർധിപ്പിച്ചത്. ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളുടെ പക്കൽ നിന്ന് ഇന്നലെ ഈടാക്കിയത് യൂണിറ്റിന് 15 രൂപയാണ്. വില മൂന്നിരട്ടി ആയതോടെ വൈദ്യുതി വാങ്ങാതെ സംസ്ഥാനങ്ങൾ ലോഡ് ഷെഡ്ഡിംഗ് വർധിപ്പിച്ചു.അതേസമയം പഞ്ചാബ്, രാജസ്ഥാൻ, ബിഹാർ, ജാർഖണ്ഡ്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ പവർകട്ട് തുടരുകയാണ്.

Leave A Reply
error: Content is protected !!