പുരാവസ്തു തട്ടിപ്പ്: അനിത പുല്ലയിലിന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

പുരാവസ്തു തട്ടിപ്പ്: അനിത പുല്ലയിലിന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശ മലയാളി അനിത പുല്ലയിലിന്റെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

മോന്‍സന്‍റെ ചില സാമ്പത്തിക ഇടപാടുകള്‍ അനിത അറിഞ്ഞിരുന്നെന്ന സംശയത്തിന് പിന്നാലെയാണ് നടപടി.അന്വേഷണത്തിന്റെ ഭാഗമായി അനിത പുല്ലയിലിനെ  ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും.

അതേസമയം പ്രവാസി മലയാളി ഫെഡറേഷനുമായി ബന്ധപ്പെട്ട ബന്ധം മാത്രമാണ് മോന്‍സനുമായി ഉണ്ടായിരുന്നതെന്ന് അനിത പറഞ്ഞിരുന്നു.

മോൻസൻ മാവുങ്കലിനെ സംഘടനാ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് പരിചയപ്പെട്ടതെന്നും മുൻ ഡിജിപിക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്നും അനിത പുല്ലായിൽ മുന്‍പ് പറഞ്ഞിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞപ്പോൾ അത് പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും അതിൽ കൂടുതൽ ബന്ധമൊന്നും മോൻസനുമായി ഉണ്ടായിരുന്നില്ലെന്നും ആയിരുന്നു അനിതയുടെ പ്രതികരണം. മോൻസനുമായി മറ്റ് ബിസിനസ് ബന്ധങ്ങളില്ലെന്നും അനിത പറഞ്ഞിരുന്നു.

Leave A Reply
error: Content is protected !!