കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

ഡൽഹി: കൊവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. ഇന്ത്യയിൽ ആവശ്യമുള്ള അളവ് വാക്സിൻ സ്റ്റോക്ക് ഉറപ്പാക്കിയ ശേഷമാണ് കയറ്റുമതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. പത്ത് ലക്ഷം ഡോസ് കൊവാക്സിൻ ഇറാനിലേക്കാണ് ആദ്യം കയറ്റി അയച്ചത്. നേപ്പാൾ, ബംഗ്ളാദേശ് തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഉടൻ കയറ്റുമതി ചെയ്യും.കയറ്റുമതി കൂടി ലക്ഷ്യമിട്ട് കൊവിഷീൽഡ്, കൊവാക്സിൻ ഉൽപാദനം വർദ്ധിപ്പിക്കും.

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവ്. 24 മണിക്കൂറിനിടെ 14,313 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ സ്ഥിരീകരിച്ച കൊവിഡ് കണക്കുകളുടെ എണ്ണം 3,39,85,920 ആയി.

24 മണിക്കൂറിനിടെ 26,579 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 3,33,20,057 ആയി. 2,14,900 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 65,86,092 പേര്‍ക്ക് കൂടി കൊവിഡ് വാക്‌സിന്‍ നല്‍കിയതോടെ ആകെ വാക്‌സിനേഷന്‍ 95,89,78,049 ആയി ഉയര്‍ന്നു.

 

Leave A Reply
error: Content is protected !!