സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആ​റ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ആ​റ് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സം കൂ​ടി അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്.

11 ജില്ലകളിൽ മഴമുന്നറിയിപ്പ് നൽകി. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ര​ണ്ടു ദി​വ​സം കൂ​ടി യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മധ്യ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനമെന്നും പ്രവചനം.

പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണം.തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. തീരദേശവാസികളും മത്സ്യതൊഴിലാളികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് വെള്ളിയാഴ്ച്ച വരെമത്സ്യ ബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!