ഉത്തർപ്രദേശിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

ഉത്തർപ്രദേശിൽ വാഹനാപകടം; നിരവധി പേർക്ക് പരിക്ക്

ലക്‌നൗ: ഉത്തർപ്രദേശിൽ വാഹനാപകടം. നോയിഡയിൽ നിന്നും ഗാസിയാബാദിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയർ പഞ്ചറായതാണ് അപകട കാരണം. രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട് മറിഞ്ഞ ബസ്സിന് അടിയിലേക്ക് രണ്ട് ബൈക്കുകൾ ഇടിച്ചു കയറുകയും കുടുങ്ങുകയുമായിരുന്നു. അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പിരക്കേറ്റു. ബിസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരിക്കേറ്റതായാണ് വിവരം.

Leave A Reply
error: Content is protected !!