ആലുവയിലെ ആധുനിക ജലശുദ്ധീകരണശാല: 130 കോടി രൂപ കൂടി അനുവദിച്ചു

ആലുവയിലെ ആധുനിക ജലശുദ്ധീകരണശാല: 130 കോടി രൂപ കൂടി അനുവദിച്ചു

എറണാകുളം: കൊച്ചി കോർപ്പറഷൻ, സമീപത്തെ 5 നഗരസഭകൾ, 13 പഞ്ചായത്തുകൾ എന്നീ പ്രദേശങ്ങൾക്കായി ആധുനിക ജലശുദ്ധീകരണശാല സ്ഥാപിക്കുന്നതിന് 130 കോടി രൂപ കൂടി അനുവദിച്ചു.

ആലുവയിൽ വാട്ടർ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള എച്ച്.എൽ.ആർ കോമ്പൗണ്ടിലാണ് 143 എം.എൽ.ഡി. ശേഷിയുള്ള ശുദ്ധീകരണ ശാല നിർമ്മിക്കുന്നത്. ഇതിനായുള്ള സർവ്വേ നടപടികൾ പുരോഗമിക്കുകയാണ്. ടെണ്ടർ നടപടി പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനം ഉടനെ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

പ്ളാന്റിനായി എറണാകുളം ഭാഗത്തേക്കുള്ള 900 mm, 1050 mm മെയിൻ പമ്പുകൾ മാറ്റി സ്ഥാപിക്കാൻ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്ന് തീരുമാനിച്ചു. എച്ച് എൽ.ആർ കോമ്പൗണ്ടിലെ സ്റ്റാഫ് ക്വാർട്ടേഴ്സ് മാറ്റി സ്ഥാപിക്കുന്നതിന് 50 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു

Leave A Reply
error: Content is protected !!