ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സൗദിയിൽ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി

ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം; സൗദിയിൽ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി

സൗദിയില്‍ ആരോഗ്യ മേഖലയില്‍ പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രി പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കൂടുതല്‍ ആരോഗ്യ മേഖകളില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ചത്. സ്വദേശിവല്‍ക്കരണത്തിന് മന്ത്രാലയങ്ങള്‍ തമ്മില്‍ സഹകരിക്കും.ആരോഗ്യ സേവന, മെഡിക്കല്‍ ഉപകരണ മേഖലയില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യ മന്ത്രി.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുതുതായി പ്രഖ്യാപിച്ച സ്വദേശിവല്‍ക്കരണം സ്വദേശിള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. മെഡിക്കല്‍ ലബോറട്ടറികള്‍, റേഡിയോളജി, ഫിസിയോതെറാപ്പി ചികിത്സാ, പോഷകാഹാരം തുടങ്ങിയ മേഖലകളിലാണ് പുതുതായി സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനൊരുങ്ങുന്നത്. അറുപത് ശതമാനം സ്വദേശികളും നാല്‍പ്പത് ശതമാനം വിദേശികളും എന്ന അനുപാതമാണ് തുടക്കത്തില്‍ നടപ്പിലാക്കുക. നിബന്ധന അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരും.

Leave A Reply
error: Content is protected !!