റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു

റിയാദ് അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു

റിയാദ്; റിയാദ് അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. വിദേശികളും സ്വദേശികളുമടക്കം ഒരു ലക്ഷത്തിലേറെ പേരാണ് ഇക്കുറി പുസ്തകോത്സവത്തിനെത്തിയത്.റിയാദ് ഫ്രണ്ടിലെ എക്സ്പോ സെന്‍ററിലായിരുന്നു അന്താരാഷ്ട്ര പുസ്തക മേള നടന്നത്. ഒക്ടോബർ ഒന്നിനാണ് മേള തുടങ്ങിത്. 28 രാജ്യങ്ങളിൽ നിന്നായി ആയിരത്തിലേറെ പ്രസാധകർ മേളയില്‍ പങ്കെടുത്തു.

പ്രാദേശിക തലത്തിൽ പ്രസിദ്ധീകരണത്തിനുള്ള എക്സലൻസ് അവാർഡ് ദാർ തശ്കീൽ എന്ന സ്ഥാപനത്തിനാണ് ലഭിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രസിദ്ധീകരണത്തിനുള്ള അവാർഡ് ജബൽ അമാൻ പബ്ലിഷേഴ്സും നേടി. ആറ് വിഭാഗങ്ങളിലായി മൂന്ന് ലക്ഷം റിയാലിന്‍റെ സമ്മാനങ്ങൾ കൈമാറി.

Leave A Reply
error: Content is protected !!