അ​മി​ത് ഖാ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യി

അ​മി​ത് ഖാ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശ​ക​നാ​യി നി​യ​മി​ത​നാ​യി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേഷ്ടാവായി മുൻ വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖാരെയെ നിയമിച്ചു. രണ്ട് വർഷമാണ് കാലാവധി. കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന് കീഴിലുളള നിയമനകാര്യ വിഭാഗം സെക്രട്ടറി ദീപ്തി ഉമാശങ്കറാണ് ഇതുസംബന്ധിച്ച് ഉത്തരവ് ഇറക്കിയത്.

പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2020ലെ ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സു​പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രു​ന്ന​തി​ലും പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു.മോ​ദി​യു​ടെ കീ​ഴി​ൽ ഒ​രു​കാ​ല​ത്ത് മാ​ന​വി​ക വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ, സ്കൂ​ൾ വ​കു​പ്പു​ക​ളു​ടെ​യും വാ​ർ​ത്താ​വി​ത​ര​ണ മ​ന്ത്രാ​ല​യ​ത്തിന്റെ യും നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന സെ​ക്ര​ട്ട​റി​മാ​രി​ൽ ഒ​രാ​ളാ​ണ്​ ഇദ്ദേ​ഹം.

Leave A Reply
error: Content is protected !!