വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: കൊച്ചിയിൽ നിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡൽഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു.

എറണാകുളം നോർത്ത് പോലീസ് ഇവരിൽ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ സഹോദരൻമാരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ      ചെയർപേഴ്‌സൺ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്.

എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, നോർത്ത്  പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി (എറണാകുളം സിറ്റി) എന്നിവരോട്  നവംബർ 3 നകം സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദ്ദേശം നൽകി.

Leave A Reply
error: Content is protected !!