സൗദിയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം

സൗദിയിൽ കോവിഡ്​ ബാധിച്ച്​ രണ്ട്​ മരണം

റിയാദ്: സൗദി അറേബ്യയില്‍ പുതുതായി 57 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് മരണവും റിപ്പോര്‍ട്ട് ചെയ്തു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രതിദിന കണക്ക് പ്രകാരം രാജ്യത്താകെ 24 മണിക്കൂറിനിടയില്‍ 44 പേര്‍ രോഗമുക്തി നേടി. 53,930 പി.സി.ആര്‍ പരിശോധനകളാണ് ഇന്ന് നടന്നത്.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,47,761 ആയി. ഇതില്‍ 5,36,768 പേരും സുഖം പ്രാപിച്ചു. ആകെ 8,753 പേര്‍ മരിച്ചു. ബാക്കി ചികിത്സയിലുള്ളവരില്‍ 111 പേര്‍ക്ക് മാത്രമാണ് ഗുരുതര സ്ഥിതി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!