ദുബായ് എക്‌സ്‌പോയിലേക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം

ദുബായ് എക്‌സ്‌പോയിലേക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം

ദുബായ് എക്‌സ്‌പോയിലേക്ക് ടാക്‌സി ഡ്രൈവര്‍മാര്‍ക്കും നിര്‍മ്മാണ തൊഴിലാളികള്‍ക്കും സൗജന്യ പ്രവേശനം.എക്‌സ്‌പോ ഓഫീസില്‍ നേരിട്ടെത്തി ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ ടിക്കറ്റ് ലഭിക്കും. ആര്‍ടിഎയുടെ കീഴില്‍ ജോലി ചെയ്യുന്ന ബസ്, ടാക്‌സി ഡ്രൈവര്‍മാര്‍ ആര്‍ടിഎ തിരിച്ചറിയല്‍ കാര്‍ഡും താമസവിസയും കാണിച്ചാല്‍ ആറുമാസത്തെ മേളയില്‍ ഒരു ദിവസം സൗജന്യ പ്രവേശനാനുമതി ലഭിക്കും.

എക്‌സ്‌പോ സൈറ്റില്‍ ജോലി ചെയ്ത നിര്‍മ്മാണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ സംഘങ്ങളായി സന്ദര്‍ശനം നടത്താം. ഇതിനായി സ്ഥാപനങ്ങളാണ് അപേക്ഷ നല്‍കേണ്ടത്. ഇതിനായി ഒരാള്‍ക്ക് ഒരു ദിര്‍ഹം വീതം എന്ന പ്രത്യേക ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave A Reply
error: Content is protected !!