കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കുവൈത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലുള്ള വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടികൂടി.5,600 പേനകളും 600 വസത്രങ്ങളുമാണ് പിടികൂടിയത്. ഒരു ഗള്‍ഫ് രാജ്യത്ത് നിന്നും എയര്‍ കാര്‍ഗോയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ കസ്റ്റംസ് അധികൃതര്‍ വിശതമായ പരിശോധന നടത്തിയപ്പോഴാണ് വ്യാജ ഉല്‍പ്പന്നങ്ങളാണെന്ന് കണ്ടെത്തിയത്.

പേറ്റന്റുമായി ബന്ധപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാതെ നിരവധി വ്യാജ വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് വാണിജ്യ വ്യവസായ വകുപ്പ് അധികൃതര്‍ ജാഗ്രതയിലാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് കടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ ജനറല്‍ കൗണ്‍സില്‍ മേധാവി ജമാല്‍ അല്‍ ജലാവി വ്യക്തമാക്കി.

Leave A Reply
error: Content is protected !!