ഖത്തറില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 23,6006 ആയി

ഖത്തറില്‍ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 23,6006 ആയി

ദോഹഖത്തറില്‍ ഇന്ന് 96 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 18 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 81 പേര്‍ കൊവിഡില്‍ നിന്ന് രോഗമുക്തി നേടുകയും ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 23,6006 ആയി.
രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണ നിരക്ക് 607 ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 966 പേരാണ്. 10 പേര്‍ ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്നു.
Leave A Reply
error: Content is protected !!