കോഴിക്കോട് കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കോഴിക്കോട് കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ. പൊലീസ് പിന്തുടരുന്നതിനിടെ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു കെ.എൽ. 08 എ.ടി 1234 നമ്പർ കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.

കാറിൽ കഞ്ചാവ് കടത്തുന്നതിനിടെയാണ് നല്ലളം സ്വദേശികളായ അരീക്കാട് ഹസൻഭായ് വില്ലയിൽ പിഎം ഷംജാദ് (25) ഭാര്യ അനീഷ (23), പുല്ലാനിപറമ്പ് ബൈത്തുൽ ഹലയിൽ ബിഎം അഹമ്മദ് നിഹാൽ (26) എന്നിവരെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.കാറിൽ കഞ്ചാവ് കടത്തുമ്പോൾ സ്ത്രീകൾ ഉണ്ടെങ്കിൽ പൊലീസ് പരിശോധനയിൽ നിന്നും രക്ഷപ്പെടാമെന്നാണ് പ്രതികൾ കരുതുന്നത്. എന്നാൽ രഹസ്യവിവരത്തെ തുടർന്നാണ് പല ലഹരി കടത്തും പിടികൂടുന്നു എന്നതിനാൽ വ്യക്തമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കാറുണ്ട്.

Leave A Reply
error: Content is protected !!