ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്.രാജ്യത്ത് കൊവിഡ് ലക്ഷണം തിരിച്ചറിയുന്നതിന്റെ ഭാഗമായി നടത്തിയിരുന്ന തെര്‍മ്മല്‍ സ്‌ക്രീനിങ് ചില മേഖലകളില്‍ മാത്രം മതിയെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഇനി മുതല്‍ മെട്രോ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ട്, സീപോര്‍ട്ട്, കര, അതിര്‍ത്തി എന്നിവ ഒഴിച്ചുള്ള പൊതു സ്ഥലങ്ങളില്‍ തെര്‍മ്മല്‍ സ്‌ക്രീനിങ് നടത്തേണ്ടതില്ലെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ നാലാം ഘട്ടത്തിന്റെയും രാജ്യത്തെ കൊവിഡ് കേസുകള്‍ കുറയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. അതേസമയം, പൊതു സ്ഥലങ്ങളില്‍ ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് വേണമെന്ന നിബന്ധന തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Leave A Reply
error: Content is protected !!