അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് തുടങ്ങും

അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് തുടങ്ങും

അബുദാബി∙ സമുദ്രസഞ്ചാരവും മത്സ്യബന്ധനവും കൂടുതൽ എളുപ്പമാക്കുന്ന നൂതന സാങ്കേതിക വിദ്യകളുമായി അബുദാബി രാജ്യാന്തര ബോട്ട് ഷോ 13ന് തുടങ്ങും. നാഷനൽ എക്സിബിഷൻ സെന്ററിൽ 16 വരെ നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ 28 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കും.

2 ഡോസ് വാക്സീൻ എടുത്തവർ 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലവുമായി എത്തിയാൽ ബോട്ട് ഷോ കാണാം. 12–15 വയസ്സുകാർക്ക് 48 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം മാത്രം മതി. 12നു താഴെയുള്ളവർക്ക് പിസിആർ വേണ്ട.

Leave A Reply
error: Content is protected !!