അവസാന പന്ത് വരെ ആകാംക്ഷ നിറച്ച മൽസരത്തിൽ കൊൽക്കത്തയ്ക്ക് ജയം

അവസാന പന്ത് വരെ ആകാംക്ഷ നിറച്ച മൽസരത്തിൽ കൊൽക്കത്തയ്ക്ക് ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന മൽസരത്തിൽ ഡൽഹിയെ തോൽപ്പിച്ച് കൊൽക്കത്ത ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു.ഡൽഹിക്കെതിരെ മൂന്ന് വിക്കറ്റിനാണ് അവർ വിജയം സ്വന്തമാക്കിയത്.136 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ ഓപ്പണർമാർ എല്ലാ മികവും പുറത്തെടുത്തതോടെ ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിംഗ് ആക്രമണത്തെ കീഴടക്കി. വെങ്കിടേഷ് അയ്യരും ശുബ്മാൻ ഗില്ലും ചേർന്ന് വെറും 12.2 ഓവറിൽ 96 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി. ഈ മത്സരത്തിൽ അയ്യർ അദ്ദേഹത്തിന്റെ മികച്ച പ്രകടനമാണ് നടത്തിയത്. 41 പന്തിൽ 55 റൺസ് നേടി.

അയ്യരുടെ പുറത്താക്കലിന് ശേഷം , നിതീഷ് റാണ വന്നു, ഗില്ലിനൊപ്പം 27 റൺസ് കൂട്ടിച്ചേർത്തു. പക്ഷേ, കെകെആറിന് വിജയത്തിന് 13 റൺസ് മാത്രം ശേഷിക്കെ, റാണ പുറത്തായി. പിന്നീട് വിക്കറ്റുകൾ ഓരോന്നായി വീഴാൻ തുടങ്ങി. ഇതോടെ 123/2 എന്ന നിലയിൽ നിന്ന് കൊൽക്കത്ത 130ന് ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന ഓവറിൽ ലക്ഷ്യം ഏഴ് റൺസായി ഈ ഓവറിൽ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് നേടിയ ശേഷം കൊൽക്കത്തയ്ക്ക് ഷാക്കിബിനെയും, സുനിൽ നരൈനെയും അടുത്തടുത്ത പന്തിൽ നഷ്ടമായി. എന്നാൽ അടുത്ത പന്തിൽ സിക്സര്‍ നേടി രാഹുല്‍ ത്രിപാഠി ടീമിനെ വിജയിപ്പിച്ചു.

Leave A Reply
error: Content is protected !!