അബുദാബിയിൽ വ്യാജ റിക്രൂട്മെന്റ് വീണ്ടും സജീവമാകുന്നു

അബുദാബിയിൽ വ്യാജ റിക്രൂട്മെന്റ് വീണ്ടും സജീവമാകുന്നു

അബുദാബി; അബുദാബിയിൽ വ്യാജ റിക്രൂട്മെന്റ് വീണ്ടും സജീവമാകുന്നു.ദുബായ് എക്സ്പോ, അൽഫുതൈം ഗ്രൂപ്പ്, പ്രമുഖ ബാങ്കുകൾ എന്നിവയുടെ പേരിലാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്.ആകർഷകമായ വൻ ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടെയും പേരിൽ കെണിയിലാകുന്നവർ കൂടുതലും മലയാളികളാണ്.

വാട്സാപ് ഗ്രൂപ്പിൽ ചേർത്താണ് ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കുന്നത്.  ഗ്രൂപ്പിൽ തട്ടിപ്പു സംഘാംഗങ്ങൾ ഉദ്യോഗാർഥികളായെത്തും. പുതിയ ഇരയെ വിശ്വാസത്തിലെടുക്കും വിധമാണ്  സംശയവും മറുപടിയും പോസ്റ്റ് ചെയ്യുന്നത്. ദുബായ് വിമാനത്താവളത്തിൽ പിസിആർ എടുക്കേണ്ട സ്ഥലത്തിന്റെ ചിത്രം വരെ ഗ്രൂപ്പിലിടും. ജോലിക്കുചേർന്ന വ്യക്തിയുടെ നന്ദിപ്രകടനവും കാണുന്നതോടെ പുതിയ ഇര വലയിൽ വീഴും.

Leave A Reply
error: Content is protected !!