കരിപ്പുഴ പുഞ്ചയില്‍ വള്ളം മറിഞ്ഞ് വിദ്യാര്‍ഥിയെ കാണാതായി

കരിപ്പുഴ പുഞ്ചയില്‍ വള്ളം മറിഞ്ഞ് വിദ്യാര്‍ഥിയെ കാണാതായി

മാവേലിക്കര: കരിപ്പുഴ പുഞ്ചയില് വള്ളം മറിഞ്ഞ് വിദ്യാര്ഥിയെ കാണാതായി. ചെങ്ങന്നൂര് കോടുകുളഞ്ഞി വല്യത്ത് ഹരികുമാറിനെ(21) ആണ് കാണാതായത്. ഇന്ന് വൈകിട്ട് 6 മണിയോടെയാണ് അപകടം. മാന്നാറില് പഠിക്കുന്ന ഹരികുമാര് കരിപ്പുഴയിലുള്ള കൂട്ടുകാരുമൊത്ത് കരിപ്പുഴ പുഞ്ചയില് വള്ളത്തില് കയറി മീന്പിടിക്കാന് പോയതാണെന്ന് പറയുന്നു.

വള്ളം മറിഞ്ഞെങ്കിലും കൂടെയുണ്ടായ രണ്ടു പേരും രക്ഷപ്പെട്ടു. ഹരികുമാറിനെ കാണാതായി. പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്ന്ന് രാത്രി 8 വരെ തിരച്ചില് നടത്തി. ശക്തമായ മഴയും വെളിച്ചക്കുറവും വെള്ളക്കൂടുതലും കാരണം തിരച്ചില് നിര്ത്തുകയായിരുന്നു. നാളെ രാവിലെ തിരച്ചില് തുടരും.

Leave A Reply
error: Content is protected !!