സൗദിയിൽ റോഡിൽ അലഞ്ഞ സിംഹത്തെ പിടികൂടി

സൗദിയിൽ റോഡിൽ അലഞ്ഞ സിംഹത്തെ പിടികൂടി

അൽഖോബാർ: സൗദിയിൽ റോഡിൽ അലഞ്ഞുതിരിഞ്ഞ സിംഹത്തെ വന്യജീവി കേന്ദ്രം ഉദ്യോഗസ്ഥരെത്തി പിടികൂടി. അൽ ഖോബാറിലെ അസീസിയിലെ അംവാജ്​ ഡിസ്​ട്രിക്​റ്റിൽ ബുധനാഴ്​ചയാണ്​ സംഭവം.

പ്രദേശത്തെ റോഡിലൂടെ ഒരു സിംഹം അലഞ്ഞു നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ്​ മൃഗഡോക്​ടറുടെ മേൽനോട്ടത്തിൽ ദേശീയ വൈൽഡ്​ ലൈഫ്​ ​ഡവലപ്​മെൻറ്​ കേന്ദ്രത്തിലെ വിദഗ്​ധർ സ്ഥലത്തെത്തി സിംഹത്തെ പിടികൂടിയത്​.പ്രദേശവാസികൾക്ക്​ യാതൊരു പ്രയാസങ്ങളുമുണ്ടാക്കാതെയാണ്​ സിംഹത്തെ കീഴ്​പ്പെടുത്തിയത്​.

Leave A Reply
error: Content is protected !!