ജമ്മു കശ്​മീരിൽ ജയ്​ശെ മുഹമ്മദ്​ കമാൻഡറെ സു​ര​ക്ഷ സേ​ന കൊലപ്പെടുത്തി

ജമ്മു കശ്​മീരിൽ ജയ്​ശെ മുഹമ്മദ്​ കമാൻഡറെ സു​ര​ക്ഷ സേ​ന കൊലപ്പെടുത്തി

ശ്രീ​ന​ഗ​ർ:ജമ്മു കശ്​മീരിൽ ജയ്​ഷെ മുഹമ്മദ്​ കമാൻഡറെ സു​ര​ക്ഷ സേ​ന കൊലപ്പെടുത്തി.അ​വ​ന്തി​പ്പോ​റ ത്രാ​ൽ മേ​ഖ​ല​യി​ൽ തി​ൽ​വാ​നി മൊ​ഹ​ല്ല വ​ഗ്ഗാ​ദി​ലാ​ണ്​ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. തി​ര​ച്ചി​ലി​​നി​ടെ തീ​വ്ര​വാ​ദി​ക​ൾ സു​ര​ക്ഷ സേ​ന​ക്കു​നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ്​ ഇ​യാ​ൾ സേ​ന​യു​ടെ തോ​ക്കി​നി​ര​യാ​യ​ത്.

ന്യൂ​ഡ​ൽ​ഹി അ​ട​ക്ക​മു​ള്ള പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണം ല​ക്ഷ്യ​മി​ട്ട്​ തീ​വ്ര​വാ​ദി​ക​ൾ നു​​ഴ​ഞ്ഞു​ക​യ​റി​യെ​ന്ന വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന്​ ക​ശ്​​മീ​രി​ലെ 16 കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൻ.​ഐ.​എ റെ​യ്​​ഡ്​ ന​ട​ത്തി.ദേശീ​യ സു​ര​ക്ഷ​സേ​ന ഈ ​മാ​സം പ​ത്തി​ന്​ കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തിന്റെ ഭാ​ഗ​മാ​യാ​ണ്​ പ​രി​ശോ​ധ​ന. ഭീ​ക​ര​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന ശ്രീ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ വ​സീം അ​ഹ​മ​ദ്​ സോ​ഫി, താ​രി​ഖ്​ അ​ഹ​മ​ദ്​ ദ​ർ, ബി​ലാ​ൽ അ​ഹ​മ​ദ്​ മി​ർ, താ​രി​ഖ്​ അ​ഹ​മ​ദ്​ ബ​ഫാ​ൻ​ഡ എ​ന്നി​വ​രെ​ റെ​യ്​​ഡി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി എ​ൻ.​ഐ.​എ വ​ക്താ​വ്​ അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!