നവമിയിൽ ആയുധപൂജ

നവമിയിൽ ആയുധപൂജ

മഹാനവമി ദിവസം രാവിലെ ആറുമണിയോടെ പണിയായുധങ്ങളും ഉപകരണങ്ങളും പുസ്തകങ്ങൾ വച്ചിരിക്കുന്നിടത്തു തന്നെ പൂജക്ക് സമർപ്പിക്കാം. ആയുധങ്ങൾ ചന്ദനം, കുങ്കുമം, അരിപ്പൊടി എന്നിവ കൊണ്ടലങ്കരിച്ച് വിദ്യാ പൂജക്കൊപ്പം വച്ച് ആരതിയുഴിയുകയാണ് വേണ്ടത് . പേന ആയുധ പൂജയിൽ വയ്ക്കരുത്. തലേന്ന് പുസ്തകം പൂജവയ്ക്കുന്ന കൂട്ടത്തിലാണ് വയ്ക്കേണ്ടത്.

മഹാനവമി ദിവസമാണ് വാഹന പൂജയും ചെയ്യേണ്ടത്. ആ ദിവസം വാഹനം ആലില, മാവില കൊണ്ടലങ്കരിച്ച് ചന്ദനം, കുങ്കുമം ചാർത്തി ജലഗന്ധം, പുഷ്പം, അക്ഷതം ഇവ കൊണ്ട് അർച്ചിക്കുക. വണ്ടിയിൽ തിലകം ചാർത്തിയിട്ട് ഇവയെല്ലാം തൊടീക്കണം. അങ്ങനെ ചെയ്ത ശേഷം വണ്ടിയെടുക്കാം. ആയുധ പൂജ കഴിഞ്ഞ് പിറ്റെന്ന് വിജയദശമി ദിവസം പുസ്തകങ്ങൾക്കൊപ്പം ആയുധങ്ങളും പൂജ എടുക്കാം.

Leave A Reply
error: Content is protected !!