റോഡിലേക്ക്‌ പതിച്ച കല്ല്‌ ഉരുണ്ടുവന്നിടിച്ച്‌ കാർ തകർന്നു

റോഡിലേക്ക്‌ പതിച്ച കല്ല്‌ ഉരുണ്ടുവന്നിടിച്ച്‌ കാർ തകർന്നു

റോഡിലേക്ക്‌ പതിച്ച കല്ല്‌ ഉരുണ്ടുവന്നിടിച്ച്‌ കാർ തകർന്നു.
ഉയർന്ന പ്രദേശത്ത്‌ നിന്നും കനത്തമഴയിൽ കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു . ഈരാറ്റുപേട്ട–- തൊടുപുഴ റോഡിൽ കാഞ്ഞിരംകവല വടക്കുംചേരി ഭാഗത്ത് തിങ്കളാഴ്ച രാത്രി 10നായിരുന്നു സംഭവം.

മേച്ചാൽ തടത്തിപ്പാക്കൽ റെജിയുടെ കാറിനാണ്‌ തകരാർ സംഭവിച്ചത്‌.
മേലുകാവ് കാഞ്ഞിരംകവലമുതൽ മുട്ടംവരെയുള്ള ഭാഗത്ത് ഇനിയും ഇളകിവീഴാറായി കല്ലുകളും മൺതിട്ടകളുമുണ്ട്‌. കാഞ്ഞിരംകവലമുതൽ ചെങ്കുത്തായ ഇറക്കത്തിൽ അപകടസാധ്യത ഏറെയാണ്. മലമ്പ്രദേശം വെട്ടിയെടുത്ത് നിർമിച്ച റോഡിൽ മുമ്പും കനത്തമഴയിൽ കല്ലിളകി വീണിട്ടുണ്ട്. അപകടഭീഷണിയായ കല്ലുകൾ നീക്കംചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്‌.

Leave A Reply
error: Content is protected !!