കുവൈത്തിൽ എക്സിബിഷൻ ഉൾപ്പെടെ വാണിജ്യ പ്രവർത്തനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും

കുവൈത്തിൽ എക്സിബിഷൻ ഉൾപ്പെടെ വാണിജ്യ പ്രവർത്തനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും

കുവൈത്ത് സിറ്റി;  കുവൈത്തിൽ പൊതുസ്ഥലങ്ങളിൽ എക്സിബിഷൻ ഉൾപ്പെടെ വാണിജ്യ പ്രവർത്തനങ്ങൾ ഞായറാഴ്ച മുതൽ പുനരാരംഭിക്കും. കോവിഡ് പ്രതിരോധത്തിനായുള്ള ഉന്നത സമിതിയുടെ ശുപാർശ പരിഗണിച്ചാണു തീരുമാനം. പ്രദർശനങ്ങൾക്കു പെർമിറ്റ് നിർബന്ധമാണ്.

ആരോഗ്യ സുരക്ഷ നിബന്ധനകൾ കർശനമായി പാലിക്കണം. നിർദിഷ്ട റയിൽ പദ്ധതി സംബന്ധിച്ച് റോഡ്- ഗതാഗത അതോറിറ്റിയുടെ നിർദേശങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു.വാണിജ്യമേഖലയിൽ വീസ നൽകുന്നതിന് കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചു. ഇത് പ്രാബല്യത്തിലായാൽ കൂടുതൽ പേരെ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയുണ്ട്.  സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിലും ആൾക്ഷാമമുണ്ട്.

Leave A Reply
error: Content is protected !!