ശക്തമായ മഴയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ കോൾപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി

ശക്തമായ മഴയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ കോൾപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി

ശക്തമായ മഴയിൽ വെങ്കിടങ്ങ് പഞ്ചായത്തിലെ കോൾപ്പാടങ്ങൾ വെള്ളത്തിൽ മുങ്ങി. പടിഞ്ഞാറേ കരിമ്പാടം, പൊണ്ണമുത കോൾപ്പടവുകളാണ് വെള്ളത്തിൽ മുങ്ങിയത്‌. ഏകദേശം 600 ഏക്കറിലെ കൃഷിയാണ് വെള്ളത്തിലായത്. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്കുണ്ടായത്.

കഴിഞ്ഞ ദിവസം ഏലമുത കോൾ പ്പടവിൽ നടീൽ തുടങ്ങിയിരുന്നു.
സൗജന്യ വിത്ത് നൽകി കർഷകർക്കുണ്ടായ നഷ്ടം നികത്താൻ നടപടി സ്വീകരിക്കണമെന്ന് പടിഞ്ഞാറേ കരിമ്പാടം പടവ് പ്രസിഡന്റ്‌ പ്രസാദ് കാണത്തും പൊണ്ണമുത പടവ് സെക്രട്ടറി പി പരമേശ്വരനും സർക്കാരിനോട് ആവശ്യപ്പെട്ടു

. മഴ തുടർന്നാൽ കനത്ത നാശമാണ് കോൾ മേഖലയിൽ സംഭവിക്കുക.
മുല്ലശേരി, എളവള്ളി പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലും കൃഷിയിറക്കിയ കർഷകർക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. അരിമ്പൂർ പഞ്ചായത്തിലെ പടവുകളിലും മഴ നാശം വിതച്ചു.

Leave A Reply
error: Content is protected !!