സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

സോളാർ കേസിൽ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണം

സോളാർ കേസിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിനെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രിസഭാ തീരുമാനം. സോളാർ കേസ് പ്രതി സരിത നായരുടെ പരാതിയിലാണ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സോളാർ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം.

വിജിലൻസ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും ലഭിക്കാത്ത കേസാണിതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലൻസ് അന്ന് അന്വേഷിച്ചതെന്ന് ആര്യാടൻ മുഹമ്മദ് ചൂണ്ടിക്കാട്ടി. ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരുന്ന സമയത്താണ് സരിതയിൽ നിന്നും കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. 40 ലക്ഷം കൈകൂലി വാങ്ങി എന്നായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ.

Leave A Reply
error: Content is protected !!