അരമനൈ 3യിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

അരമനൈ 3യിലെ പുതിയ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

മഗാമുനിയിലെ അഭിനയത്തിന് മികച്ച അഭിപ്രായം നേടിയതിന് ശേഷം, സർപട്ട പരമ്പരയിലൂടെ വീണ്ടും ഞെട്ടിച്ചി ആര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് അരമനൈ 3. സുന്ദർ സി സംവിധാനം ചെയ്ത ചിത്രത്തിൻറെ പുതിയസ്നീക് പീക് വീഡിയോ  പുറത്തിറങ്ങി.

രാശി ഖന്ന നായികയായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ അന്തരിച്ച നടൻ വിവേകും അഭിനയിച്ചു. അദ്ദേഹത്തിൻറെ അവസാന ചിത്രമായിരുന്നു ഇത്. ചിത്രം നാളെ തീയറ്ററിൽ പ്രദർശനത്തിന് എത്തും.

അരൺമനായി 2 ൽ ഹൻസിക മോത്വാനി, സിദ്ധാർത്ഥ്, ത്രിഷ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അരമനൈ 3 മെയ് 14 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് അനിശ്ചിതകാലത്തേക്ക് മാറ്റി. . അവ്‌നി പിക്ചേഴ്സ് നിർമ്മിച്ച ചിത്രത്തിന്റെ സംഗീതം സത്യയും ഛായാഗ്രഹണം യുകെ സെന്തിൽ കുമാറും ആണ്.

Leave A Reply
error: Content is protected !!