ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

കായംകുളം: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങി മാല പൊട്ടിയ്‌ക്കുന്ന സംഘം പിടിയിൽ. കായംകുളം പത്തിയൂർ വേലിത്തറ വടക്ക് വീട്ടിൽ അൻവർഷാ ( 22 ) , കോട്ടയം കൂട്ടിക്കൽ ഏന്തിയാർ ചാനക്കുടി വീട്ടിൽ ആതിര ( 24 ) ,കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂർ ഹരികൃഷ്ണഭവനത്തിൽ ജയകൃഷ്ണൻ ( 19 ) എന്നിവരാണ് പിടിയിലായത്. കായംകുളം പെരിങ്ങാല മേനാമ്പള്ളി മെഴുവേലത്ത് സജിത് ഭവനത്തിൽ സജീവന്റെ ഭാര്യ ലളിതയുടെ മാല അപഹരിച്ച കേസിലാണ് സംഘം പിടിയിലായത്.
ഓഗസ്റ്റ് 26 ന് ഉച്ചക്കായിരുന്നു സംഭവം. അൻവർഷായുടെ ബൈക്കിന് പിന്നിലിരുന്ന ആതിരയാണ് മാല പൊട്ടിച്ചത്. വഴി ചോദിക്കാനെന്ന വ്യാജേന ലളിതയുടെ സമീപം ബൈക്ക് നിർത്തിയ ശേഷമായിരുന്നു കവർച്ച. തുടർന്ന് കൃഷണപുരം മുക്കടക്ക് സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം തിരുവല്ലയിൽ നിന്നും പ്രതികൾ മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. മോഷ്ടിച്ച മാല ഓച്ചിറയിലെ സ്വർണ്ണാഭരണശാലയിൽ വിറ്റതിന് ശേഷം ഒളിവിൽ പോയി. മൂന്നാർ, ബംഗളൂരു എന്നിവിടങ്ങളിലായിരുന്നു താമസം. സംഭവസ്ഥലത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിൽ നിന്നാണ് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്.
Leave A Reply
error: Content is protected !!