കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ

മുംബൈ: കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിക്കാനൊരുങ്ങി  മഹാരാഷ്‌ട്ര സർക്കാർ.ഉന്നതവിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്താണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോളേജ് ഹോസ്റ്റലുകൾ ഘട്ടം ഘട്ടമായി തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.

തദ്ദേശഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് വാക്സിനേഷൻ ക്യാമ്പുകൾ സജ്ജീകരിക്കാൻ വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ കോളജുകളോട് നിർദേശിച്ചിട്ടുണ്ട്. കോളജുകളിൽ നേരിട്ടെത്താൻ സാഹചര്യമില്ലാത്ത വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്ലാസ് തുടരണമെന്നും ഉദയ് സാമന്ത് പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന് സ്വീകരിച്ചവർക്ക് മാത്രമേ ക്ലാസുകളിൽ പ്രവേശനമൂളളു.

Leave A Reply
error: Content is protected !!