മഞ്ജുവിനും കുടുംബത്തിനും 221––ാമത് സ്നേഹഭവനം സമ്മാനിച്ചു

മഞ്ജുവിനും കുടുംബത്തിനും 221––ാമത് സ്നേഹഭവനം സമ്മാനിച്ചു

221––ാമത് സ്നേഹഭവനം കുറിയന്നൂർ ചുവട്ടുപാറ കക്കാട്ട് വീട്ടിൽ വിധവയായ മഞ്ജുവിനും കുടുംബത്തിനും നൽകി. സാമൂഹികപ്രവർത്തക ഡോ.എം എസ് സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്നതാണിത് .
തിരുവല്ല സ്വദേശിനിയായ 89 വയസ്സുള്ള പി എൻ സരസമ്മാളിന്റെ സഹായത്താലാണിത്‌. താക്കോൽ ദാനവും ഉദ്ഘാടനവും സരസമ്മാളിന്റെ മക്കളായ ഡോ.കെ എസ് വിജയകുമാർ, കെ എസ് ഹരിദാസ്, കെ എസ് ഇന്ദിരാമ്മാൾ എന്നിവർ ചേർന്ന് നിർവഹിച്ചു.

ഭർത്താവ്‌ രതീഷ് മരണപ്പെടുകയും മഞ്ജു രണ്ട് പെൺമക്കളോടും അമ്മയോടും ഒപ്പം താമസിക്കാൻ മാർഗമില്ലാതെ കഴിയുന്ന വിവരം അറിയാനിടയായ ടീച്ചർ സരസമ്മാൾ നൽകിയ നാല്‌ ലക്ഷം ഉപയോഗിച്ച് രണ്ടു മുറിയും ഹാളും അടുക്കളയും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് പണിത് നൽകുകയായിരുന്നു. ചടങ്ങിൽ എബി ജേക്കബ്, സുനി വര്ഗീസ്, കെ പി ജയലാൽ, പൊടിക്കുഞ്ഞ് എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!