കയ്യാങ്കളി കേസ്; പ്രതികള്‍ തലേ ദിവസം നിയമസഭയില്‍ തങ്ങി, ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

കയ്യാങ്കളി കേസ്; പ്രതികള്‍ തലേ ദിവസം നിയമസഭയില്‍ തങ്ങി, ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി ഉള്‍പ്പെടെയുള്ള ആറ് എൽഡിഎഫ് നേതാക്കളുടെ വിടുതൽ ഹർജി തള്ളിയ കോടതി ഉത്തരവിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭ കൈയാങ്കളി കേസിലെ പ്രതികൾ തലേ ദിവസമേ നിയമസഭയിൽ തങ്ങിയിരുന്നു. ബാർ കോഴക്കേസിൽ പ്രതിയായ മുൻ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതിടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് ഇന്ന് നിർണായക ഉത്തരവ് ഉണ്ടായത്. പ്രതികള്‍ വിചാരണ നേരിടണമെന്നാവശ്യപ്പെട്ട സിജെഎം കോടതി 22ന് നേരിട്ട് ഹാജരാകാനും നിർദ്ദേശിച്ചു.

ഡിവിഡിയിൽ നിന്നും ലഭിച്ച തെളിവുകളും സാക്ഷിമൊഴികളും പ്രതികൾ കുറ്റം ചെയ്തുവെന്ന് വ്യക്തമാക്കുന്നുവെന്നും കോടതി പറഞ്ഞു. ഡിവിഡി നിയമസഭ സെക്രട്ടറിക്ക് നേരിട്ട് കൈമാറിയില്ല. നിയമസഭയിലെ ഇലക്ട്രോണിക് വിഭാഗം അസി. എഞ്ചിയർ പകർപ്പാണ് നൽകിയത്. ഇത് വ്യാജമല്ലെന്ന് ഫോറൻസിക് റിപ്പോർട്ടുണ്ടെന്നും സിജെഎം കോടതി ഉത്തരവില്‍ പരാമർശിക്കുന്നു.പൊതുമുതൽ നശിപ്പിച്ചതായി പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും വാച്ച് ആൻ്റ് വാർഡൻമാരിമായി ഉന്തും തള്ളും മാത്രമാണ് ഉണ്ടായതെന്നുമായിരുന്നു വിടുതൽ ഹർജിയിലെ നേതാക്കളുടെ വാദങ്ങള്‍. എന്നാൽ നിയമസഭയിൽ തലേ ദിവസമേ തങ്ങിയ പ്രതികള്‍ പൊതുമുതൽ നശിപ്പിച്ചത് ദുരുദ്യോശത്തോടെയാണ് വിടുതൽ ഹർജി തള്ളിയ ഉത്തരവിൽ സിജെഎം കോടതി പറയുന്നു.

Leave A Reply
error: Content is protected !!